വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ

crime
 കണ്ണൂർ: വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേർ പിടിയിൽ.  രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വനംവകുപ്പ് കാസർകോട് റേഞ്ച് ഓഫിസർ വി. രതീശന്റെ നേതൃത്വത്തിൽ മട്ടന്നൂർ പഴശ്ശി കനാലിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ  പിടികൂടിയത്.  

മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു, എം. ലിജിൻ എന്നിവരാണ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു, സുധീഷ് എന്നിവർ ഓടിരക്ഷപെടുകയാണുണ്ടായത്.

സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ. ചന്ദ്രൻ, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ലിയാൻഡർ എഡ്വൈഡ്, കെ.വി. സുബിൻ, കെ. ശിവശങ്കർ, സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ്പ്രതികളെ  പിടികൂടിയത്.
 

Share this story