മ​ണ്ണാ​ർ​ക്കാ​ട് അ​മ്പ​ല പാ​റ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രു​ക്ക്

  മ​ണ്ണാ​ർ​ക്കാ​ട് അ​മ്പ​ല പാ​റ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രു​ക്ക്
 പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് അ​മ്പ​ല പാ​റ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രു​ക്ക്. അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി സി​ദ്ദി​ഖി​നും മ​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

സി​ദ്ദി​ഖി​ന് വാ​രി​യെ​ല്ലി​നാണ് പരിക്കേറ്റത്. ഇ​രു​വ​രും രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ലി​ന് പോ​യ​താ​ണ്. ഇ​രു​വ​രേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​രി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ സി​ദ്ദി​ഖി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യക്ക്  വിധേയനാക്കിയിട്ടുണ്ട്. 

വ​ന്യ മൃഗങ്ങളുടെ ശ​ല്യ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. അ​തു​കൊ​ണ്ടാ​ണ് കൃ​ഷി ഇ​ട​ത്തി​ലെ കാ​വ​ൽ പു​ര​യി​ലേ​ക്ക് ഇരുവരും  പോ​യ​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ പാട്ട കൊട്ടിയും ചെ​ണ്ട​കൊ​ട്ടി​യും ഓ​ടി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​ർ കാ​വ​ൽ​പ്പു​ര​യി​ലേ​ക്ക് പോ​യ​ത്. എ​ന്നാ​ൽ രാ​ത്രി​യോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​വ​രു​ടെ കാ​വ​ൽ​മാ​ട​ത്തി​ന് അ​ടു​ത്തെ​ത്തി​യ കാ​ട്ടാ​ന ഇ​രു​വ​രേ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Share this story