കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു
Wed, 25 Jan 2023

കോഴിക്കോട്: കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മുഹമ്മദ് ഷാഫി എന്നയാൾക്ക് ഗുരുതരമായി പപരിക്കേറ്റിട്ടുണ്ട്. പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് വിവരം.