Times Kerala

 പറവൂരിലെ രണ്ട് സർക്കാർ സ്കൂളുകൾക്ക് രണ്ടു കോടി രൂപ വീതം അനുവദിച്ചു: മന്ത്രി വി. ശിവൻകുട്ടി

 
ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് ഏ​ത​റ്റം വ​രെ​യും സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാറാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി 
 

നോർത്ത് പറവൂർ ഗവ.ടൗൺ മോഡൽ എൽ.പി. സ്കൂളിനും ഏഴിക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിനും രണ്ട് കോടി രൂപ വീതം അനുവദിച്ചതായി
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

നോർത്ത് പറവൂർ ഏഴിക്കര ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് ഒന്നു മുതൽ 12 വരെ ക്ലാസുകളിലുള്ള 47 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്.
സംസ്ഥാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പൊതുവിദ്യാലയങ്ങൾ നവീകരിക്കപ്പെട്ടു.
ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചത് സാധാരണക്കാരന്റെ മക്കൾക്കാണെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി, പ്ലാൻ, മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് മൂവായിരം കോടിയിൽ അധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ സർക്കാരിന്റെ  ഒന്നും രണ്ടും ഭരണ വർഷങ്ങളിൽ നടന്നു. ഇതിന്റെ ഫലം അക്കാദമിക തലത്തിലും ഉണ്ടായി.
കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു മുതലായ പരീക്ഷകളിൽ വിജയശതമാനം കുറഞ്ഞ സ്കൂളുകൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ട് നൂറു ശതമാനം വിജയം കൈവരിക്കുന്നതിനുള്ള ശ്രമവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകും. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും അത് ഗൗരവകരമായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 97.86 ലക്ഷം രൂപയാണ് കെട്ടിടത്തിനായി ചെലവായത്. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. 105 വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണ് ഏഴിക്കര ഗവ.എൽ.പി സ്കൂൾ.  ഏഴിക്കര ബഡ്സ് സ്കൂളിന്റെ നിർമ്മാണം പൂർത്തിയാവുന്നതായും അദ്ദേഹം പറഞ്ഞു. 50 ലക്ഷം രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ബഡ്സ് സ്കൂൾ നിർമ്മിക്കുന്നത്.

മുൻ മന്ത്രി എസ്. ശർമ്മ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ - പി.രാജു മുഖ്യാതിഥി ആയി. 

ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, അഡ്വ. യേശുദാസ് പറപ്പിള്ളി, ഏഴിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ശിവാനന്ദൻ, എം.എസ്. രതീഷ്, രമാദേവി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെൻസി തോമസ്, എം.ബി. ചന്ദ്രബോസ്, കെ.എൻ. വിനോദ്, എൻ.ആർ. സുധാകരൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി. ജി. അലക്സാണ്ടർ, പറവൂർ എ.ഇ.ഒ - സി.എസ്. ജയദേവൻ, ഹെഡ്മിസ്ട്രസ് കെ.ആർ. ബിന്ദു മോൾ, പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.സി. ഷാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. രശ്മി, മുൻ എ.ഇ.ഒ കെ.ലത, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ ശാലിമോൾ ബിനീഷ്, മുൻ ഹെഡ്മിസ്ട്രസ് ലിനറ്റ് ഫെർണാണ്ടസ്, പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി കെ.എസ്. ബാബു, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.എ. റജീനാ ബീവി  തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story