പീഡന പരാതി വ്യാജം; അന്വേഷിക്കണമെന്ന് വിജയ് ബാബുവിന്റെ അമ്മ
Sun, 15 May 2022

കൊച്ചി: വിജയ് ബാബുവിനെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് അമ്മ മായാ ബാബു പറഞ്ഞു. മകനെതിരായ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി അനിൽകാന്തിനും പരാതി കൈമാറിയിട്ടുണ്ട്.പരാതിക്കു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാപ്രവർത്തകരാണെന്നും നടി നൽകിയ പരാതി വ്യാജമാണെന്നും ഇവർ പറയുന്നു.