കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ടിക് ടോക്ക് താരം അറസ്റ്റിൽ

 കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ടിക് ടോക്ക് താരം അറസ്റ്റിൽ
 തിരുവനന്തപുരം: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ  ടിക് ടോക്ക് താരം അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിനീതാണ് പോലീസ് പിടിയിലായത്.  കാർ വാങ്ങിക്കാൻ പോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വിളിച്ചുവരുത്തി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം തിരുവനന്തപുരത്ത് ഒരു ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു.  ടിക്ക്‌ടോക്കിലും റീൽസിലും ഉൾപ്പെടെ വലിയ താരമായിരുന്നു അറസ്റ്റിലായ വിനീത്. സമൂഹമാദ്ധ്യമങ്ങളിൽ നാല് ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് ഇയാൾക്കുണ്ടായിരുന്നത്. വിനീതിന്റെ ഫോൺ പരിശോധിച്ച പൊലീസിന് ഇയാൾ നിരവധി സ്ത്രീകളെ വലയിൽ വീഴ്ത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തി പെൺകുട്ടികളോട് വിലപേശൽ നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണ്. മോഷണത്തിനും അടിപിടി കേസിലും ഇയാൾക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു.

Share this story