Times Kerala

  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് :  19 പേർ പത്രിക സമര്‍പ്പിച്ചു

 
181


നാമനിര്‍ദേശ പത്രിക തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. 19 പേരാണ് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെയാണ്  നടക്കുക.
അപര ഭീഷണി  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന് ഉണ്ട്.  തൃക്കാക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫ്  മത്സരിക്കുന്നുണ്ട്. കൂടാതെ  തൃക്കാക്കരയില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനവും സ്ഥാനാര്‍ത്ഥിയാണ്.

 അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും മുമ്പ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും  സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.  കെ വി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി  പ്രചരണത്തിനിറങ്ങുമെന്ന്  പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

Related Topics

Share this story