തിരുവനന്തപുരത്ത് സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് മൂന്നു വയസ്സുകാരി മരിച്ചു; മാതാപിതാക്കള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് മൂന്നു വയസ്സുകാരി മരിച്ചു; മാതാപിതാക്കള്‍ക്ക് ഗുരുതര പരിക്ക്
 
തിരുവനന്തപുരം: പാറശ്ശാലയില്‍ നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടറില്‍ ഇടിച്ച് മൂന്നു വയസ്സുകാരി മരിച്ചു. യഹോവ-അശ്വനി ദമ്പതികളുടെ മകള്‍ രിത്തികയാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ യഹോവ (30 ), അശ്വിനി (26) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിയിക്കാവിളയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എതിരെയെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു.  അപകടത്തില്‍ രിത്തിക സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. യഹോവയെയും അശ്വനിയെയും അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അശ്വനി ഏഴ് മാസം ഗര്‍ഭിണിയാണ്.

Share this story