Times Kerala

 തോമസ് ഐസക്ക് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല; നിയമ നടപടിയിലേക്ക് കടക്കാൻ തീരുമാനം 

 
thomas issac
 തിരുവനന്തപുരം: കിഫ്ബിയിലെ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായേക്കില്ല. പകരം നിയമ നടപടിയിലേക്കു നീങ്ങാനാണ് തീരുമാനം.  ഇ.ഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കാണും തീരുമാനിച്ചു. അതേസമയം, ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നത് സംബന്ധിച്ച് സിപിഐഎം തീരുമാനം തിങ്കളാഴ്ചയുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഹാജരാകാനുള്ള സമന്‍സ് ഇ മെയില്‍ വഴി ലഭിച്ചു. ആദ്യ സമന്‍സും ഇതും തമ്മില്‍ വ്യത്യാസമുണ്ടെന്നും തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു.

Related Topics

Share this story