തിരുവനന്തപുരത്ത് നാ​ട​ൻ​തോ​ക്കും തി​ര​ക​ളു​മാ​യി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യു​വാ​വ് അ​റ​സ്റ്റി​ൽ

arrest
 തി​രു​വ​ന​ന്ത​പു​രം: ജില്ലയിലെ തുമ്പയിൽ നാ​ട​ൻ​തോ​ക്കും തി​ര​ക​ളു​മാ​യി യുവാവ് പോലീസിന്റെ പിടിയിലായി. പ​ള്ളി​ത്തു​റ നെ​ഹ്റു ജം​ഗ്ഷ​ന് സ​മീ​പം തി​രു​ഹൃ​ദ​യ ലൈ​നി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ​ന്തോ​ഷ് എ​ന്ന ജെ​റ്റ് സ​ന്തോ​ഷി​നെ(42)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് തോ​ക്കും ആ​റ് തി​ര​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. തുടർന്നായിരുന്നു അറസ്റ്റ്. ഇ​യാ​ൾ ഏ​താ​നും നാ​ളു​ക​ളാ​യി ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഹ​രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം തു​ന്പ എ​സ് എ​ച്ച് ഒ ​ശി​വ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​ശോ​ക് കു​മാ​ർ, ഇ​ൻ​സാം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 

Share this story