Times Kerala

വിദ്യാർഥിനി സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു

 
207


വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ പാളത്തിൽ സെൽഫിയെടുക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. കോഴിക്കോട് ആണ് സംഭവം. മരിച്ചത് കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ്.

ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. ഫറോക്ക് റെയിൽവേ പാളത്തിൽ സെൽഫിയെടുക്കുന്നതിനിടെ ആയിരുന്നു അപകടം. പരിക്കുകളോടെ ഒപ്പമുണ്ടായ സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ് ഇഷാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നത് ഇന്ന് ഉച്ചയോടയാണ്. . കോയമ്പത്തൂർ- മംഗളൂരു പാസഞ്ചർ ട്രെയിനാണ് തട്ടിയത്. നഫാത്ത് പത്താംക്ലാസ് വിദ്യാർഥിനിയാണ്.

Related Topics

Share this story