കൊച്ചിയിലെ രണ്ടാമത് ക്രോമ സ്റ്റോര്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചിയിലെ രണ്ടാമത് ക്രോമ സ്റ്റോര്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
 

കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കളമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കളമശ്ശേരിയിലേത് ക്രോമയുടെ കൊച്ചിയിലെ രണ്ടാമത്തേതും കേരളത്തിലെ നാലാമത്തേതുമായ ഇലക്ട്രോണിക്സ് സ്റ്റോറാണ്.

ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതും നഗരത്തിലെ ആദ്യ സ്പെഷലിസ്റ്റ് ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയില്‍ ചാനലുമായ ക്രോമ 550-ല്‍ ഏറെ ബ്രാന്‍ഡുകളിലായി 16,000-ല്‍ പരം ഉത്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്. കൊച്ചി സര്‍വകലാശാല, മെട്രോ സ്റ്റേഷന്‍ തുടങ്ങിയവയുടെ സാമീപ്യം ഏറ്റവും മികച്ച ഇലക്ട്രോണിക്സ് തേടുന്നവര്‍ക്ക് ഇത് പ്രിയപ്പെട്ട ഇടമാക്കി മാറ്റും.

 9424 ചതുരശ്ര അടിയിലേറെ വരുന്ന കളമശ്ശേരിയിലെ പുതിയ ക്രോമ ഷോപ്പിങ് കേന്ദ്രം വിദഗ്ദ്ധരുടെ പിന്തുണയോടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കും. ടിവി, സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, കൂളിങ് ഉപകരണങ്ങള്‍, ഹൗസ് ഹോള്‍ഡ്  അപ്ലയന്‍സസുകള്‍ എന്നിവയ്ക്കു പുറമെ ഓഡിയോ അനുബന്ധ അസസ്സറികള്‍ എന്നിവയെല്ലാം ഇവിടെ ലഭിക്കും. ക്രോമയുടെ വില്‍പനാന്തര സേവനങ്ങളെ കുറിച്ചു മനസിലാക്കാനും സ്റ്റോര്‍ അസോസ്സിയേറ്റുകളില്‍ നിന്ന് വിദഗ്ദ്ധ ഉപദേശം നേടാനും പര്‍ചേസില്‍ നിന്ന് ഏറ്റവും മികച്ച നേട്ടം കരസ്ഥമാക്കാനുള്ള പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ട്.

 കൊച്ചിയില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ടാമത്തെ സ്റ്റോര്‍ ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ക്രോമ ഇന്‍ഫിനിറ്റി റീടെയില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ അവിജിത് മിത്ര പറഞ്ഞു. ഓണം ഒരു മാസം മാത്രം അടുത്തു നില്‍ക്കെ ആകര്‍ഷകമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഈ വിഭാഗത്തിലെ തങ്ങളുടെ വിശ്വസനീയമായ വൈദഗ്ദ്ധ്യം കാത്തു സൂക്ഷിച്ചു കൊണ്ടാകും ഇത്. ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത വില്‍പനാനന്തര അനുഭവങ്ങളും ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വില്‍പനാനന്തര സേവനങ്ങളും തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഉറപ്പു നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ക്രോമ കളമശ്ശേരി എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കും.

Share this story