പാലങ്ങളുടെ അറ്റകുറ്റ പണിക്കൾ ചെയ്തുതീർക്കുന്ന പദ്ധതി അടുത്തവർഷം മുതൽ ;മന്ത്രി മുഹമ്മദ് റിയാസ്
Nov 24, 2022, 06:21 IST

മുടപുരം: കേരളത്തിലെ ഏകദേശമുള്ള എല്ലാ പാലങ്ങളുടെയും പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കി തീർക്കുന്ന പദ്ധതിക്ക് അടുത്ത വർഷം മുതൽ തുടക്കം കുറയ്ക്കുമെന്ന് പൊതുപരാമത്ത് വകുപ്പ് മന്ത്രി. ചിറയിൻകീഴ് മണ്ഡലത്തിൽ പുനർനിർമ്മിച്ച പുതുക്കുറിച്ചി പാലം,വെട്ടുറോഡ് സെന്റ് ആൻഡ്രൂസ് റോഡ്,മംഗലപുരം പഞ്ചായത്തിലെ മുറിഞ്ഞപാലം,തോന്നയ്ക്കൽ കല്ലൂർ മഞ്ഞമല റോഡ്, തോന്നയ്ക്കൽ വാലികോണം വെയിലൂർ റോഡ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് കോടി രൂപ ചെലവിൽ വീതി കൂട്ടി പുനർനിർമ്മിച്ച മുറിഞ്ഞ പാലം,ദേശീയപാതയെയും വേങ്ങോട്,പോത്തൻകോട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ഇതോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത അപ്പ്രോച്ച് റോഡുകളെല്ലാം ബി.എം.ബി.സി നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.