തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

358


തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുമം സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. വഞ്ചിയൂർ കോടതിക്ക് സമീപത്തെ റോഡിൽ ഇന്ന് രാവിലെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹന നമ്പർ പിന്തുടർന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.

ഇതേത്തുടർന്ന് പ്രതിയുടെ വീട്ടിലെത്തി ഇയാളെ പിടികൂടി. സ്‌കൂട്ടറിൽ എത്തിയ ശ്രീജിത്ത് പ്രഭാതസവാരിക്ക് പോവുകയായിരുന്ന കേന്ദ്രസർക്കാർ ജീവനക്കാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ യുവതിയെ നിലത്തേക്ക് തള്ളിയിട്ട് പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. യുവതി ഉടൻ വഞ്ചിയൂർ സ്റ്റേഷനിലെത്തി പരാതി നൽകി.

Share this story