വിമാനം താഴ്ന്നുപറന്നു; കാറ്റില്‍ വീടിന്റെ ഓടുകള്‍ പാറിപ്പോയി; സംഭവം

 വിമാനം താഴ്ന്നുപറന്നു; കാറ്റില്‍ വീടിന്റെ ഓടുകള്‍ പാറിപ്പോയി; സംഭവം 
 

കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് വീടിന്റെ ഓടുകള്‍ പറന്നുപോയി. നെടുമ്പാശ്ശേരി അത്താണി ശാന്തിനഗറില്‍ വയലിപ്പറമ്പില്‍ പൈനാടത്ത് ഓമന വര്‍ഗീസിന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകളാണ് വിമാനത്തിന്റെ പറക്കല്‍ മൂലമുണ്ടായ ശക്തമായ കാറ്റിൽ ഇളകിപ്പോയത്.  ചൊവ്വാഴ്ച രാവിലെയാണ് സംഭവം.  വിമാനം ഏതെന്ന് വ്യക്തമല്ല. മേല്‍ക്കൂരയുടെ രണ്ടുഭാഗങ്ങളില്‍നിന്ന് ഓടുകള്‍ പറന്നുപോയിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല. ഉയരമുള്ള പഴയ മാളികവീടാണിത്.

Share this story