നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
എറണാകുളം: ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കുന്നത്തുനാട് മോറക്കാല പോക്കാട്ട് വീട്ടിൽ രഞ്ജിത്ത് എന്ന 26-കാരനെയാണ്  വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ കഠിന ദേഹോപദ്രവം, കൊലപാതക ശ്രമം, ആയുധ നിയമം ഉൾപ്പെടെ ആറ് കേസുകളിൽ പ്രതിയാണിയാൾ. നവംബറിൽ പള്ളിക്കരയിൽ ബാറിന്‍റെ കോമ്പൗണ്ടിൽവെച്ച് മിഥുൻ എന്നയാളെയും സുഹൃത്തിനെയും ആക്രമിച്ച് ബൈക്ക് തട്ടിയെടുക്കാൻ ശ്രമിച്ച കുറ്റത്തിന് കുന്നത്തുനാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്. റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Share this story