Times Kerala

വെറ്ററിനറി ആശുപത്രി കുത്തിത്തുറന്ന് ടാബ് മോഷ്ടിച്ചയാൾ അറസ്റ്റിൽ

 
വെറ്ററിനറി ആശുപത്രി കുത്തിത്തുറന്ന് ടാബ് മോഷ്ടിച്ചയാൾ അറസ്റ്റിൽ
തൃശ്ശൂർ: തളിക്കുളം വെറ്ററിനറി ആശുപത്രി കുത്തിത്തുറന്ന് ടാബ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. തളിക്കുളത്ത് വാടകക്കു താമസിക്കുന്ന തിരുവനന്തപുരം ബാലരാമപുരം പാറക്കുഴി സ്വദേശി പനപ്പറമ്പിൽ വീട്ടിൽ രാഹുൽ എന്ന 32-കാരനാണ് വലപ്പാട് എസ്.എച്ച്.ഒ എ.എസ്. സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം  അറസ്റ്റ് ചെയ്തത്. ഇയാൾ അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 14നായിരുന്നു മോഷണം നടന്നത്. 

Related Topics

Share this story