കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും, അന്വേഷണ സംഘം

 കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും, അന്വേഷണ സംഘം
 തിരുവനന്തപുരം:   കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ മേയറുടെ സമയം അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. ഓംബുഡ്സ്മാന്റെ കത്തിന് മറുപടി നൽകിയതിന് പിന്നാലെ ഹൈക്കോടതിക്കും കോർപ്പറേഷൻ രേഖാമൂലം മറുപടി  നൽകും. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിന്റെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴികളും ഉടൻ രേഖപ്പെടുത്തും.

Share this story