Times Kerala

 എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​ സംഭവം; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ലെ​ത്തി​യ​ത് ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ നീ​ക്കി​യ​തി​ന് ശേ​ഷം

 
എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​ സംഭവം; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ലെ​ത്തി​യ​ത് ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ നീ​ക്കി​യ​തി​ന് ശേ​ഷം
 തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​തി​ന് ശേ​ഷം യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​തി​ൻ ഡി​യോ സ്കൂ​ട്ട​റി​ൽ ഗൗ​രീ​ശ​പ​ട്ട​ത്തെ​ത്തു​ക​യും അ​വി​ടെ നി​ന്ന് കാ​റി​ൽ ക​യ​റി​യാ​ണ് ര​ക്ഷ​പെ​ട്ട​തെ​ന്നും ക്രൈം​ബ്രാ​ഞ്ച്. ഗൗ​രീ​ശ​പ​ട്ടം വ​രെ ജി​തി​ൻ സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ലഭിച്ചിട്ടുണ്ട്.

ഗൗ​രീ​ശ​പ​ട്ട​ത്തു നി​ന്നും മ​റ്റൊ​രാ​ളാ​ണ് ഈ ​സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​ത്. സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ഗൗ​രീ​ശ​പ​ട്ടം മു​ത​ൽ ഒ​രു കാറാണ് ഉള്ളതെന്നും  സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​ത് കെ​എ​സ്ഇ​ബി​യു​ടെ ബോ‍​ര്‍​ഡ് വ​ച്ച കാ​റാ​ണെ​ന്ന് കണ്ടെത്തിയിരുന്നു. തു​ട‍​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ‍​ര്‍ ജി​തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും ക്രൈം​ബ്രാ​ഞ്ച് ക​ണ്ട​ത്തിയിട്ടുണ്ട്. 

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഒ​രു സ്വ​കാ​ര്യ ലാ​ബി​ൽ അ​യ​ച്ച് പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ജി​തി​ൻ ധ​രി​ച്ച ടീ ​ഷ‍​ര്‍​ട്ടി​നെ കു​റി​ച്ചും വി​വ​രം ലഭിക്കുകയും  അ​ന്വേ​ഷ​ണ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് ഈ ​ബ്രാ​ൻ​ഡി​ലെ 12 ടീ​ ഷ​ര്‍​ട്ടു​ക​ൾ വി​റ്റു​പോ​യെ​ന്ന് വ്യ​ക്ത​മാ​യിട്ടുണ്ട്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​യി​ൽ ഒ​രു ടീ​ഷ​ര്‍​ട്ട് വാ​ങ്ങി​യ​ത് ജി​തി​ൻ ആ​ണെ​ന്നും ക​ണ്ടെ​ത്തി.

Related Topics

Share this story