മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Sun, 15 May 2022

ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഒ റെനീസിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
അതെസമയം സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്.