യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘം പിടിയില്‍

crime
കൊച്ചി: ലഹരിമരുന്നു വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്‌കൂട്ടറും എ.ടി.എം കാര്‍ഡും കൈക്കലാക്കിയ സംഘത്തെ സൗത്ത് പൊലീസ് പിടികൂടി.

എളകുളം കടവന്ത്ര ഗാന്ധിനഗര്‍ ജി.സി.ഡി.എ കോളനിയിലെ അഖില്‍, കടവന്ത്ര ഗാന്ധിനഗര്‍ ഉദയ കോളനിയിലെ സനീര്‍ സുധീര്‍, ഉദയ കോളനിയിലെ അഖില്‍ ബാബു എന്നിവരെയാണ് പിടികൂടിയത്. പിടിയിലായവര്‍ നിരവധി കേസിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

Share this story