ചവറയില്‍ മരം മുറിച്ച് മാറ്റുന്നതിനിടയില്‍ ക്രെയിന്‍ മറിഞ്ഞു
Jan 24, 2023, 09:17 IST

കൊല്ലം: മരം മുറിച്ച് മാറ്റുന്നതിനിടയില്‍ ക്രെയിന്‍ മറിഞ്ഞു. കൊല്ലം ചവറയില്‍ തിങ്കളാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്ത് നിന്ന വലിയ മരം ക്രെയിനിന്റെ സഹായത്തോടെ മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരം താഴേയ്ക്ക് പതിക്കുന്നതിനിടെയില് ക്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പുറത്തേയ്ക്ക് തെറിച്ചുവീണ ക്രെയിന്‍ ഓപ്പറേറ്റര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.