പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിക്ക് ഡബിൾ ഡോസ് വൈറ്റമിൻ നൽകി: കുട്ടി ആശുപത്രിയിൽ
Sat, 14 May 2022

തിരുവനന്തപുരം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിക്ക് ആശ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകി. കുളത്തൂർ പിഎച്ച്സിയിൽ നാല് വയസുകാരന് ആണ് ആശ വർക്കർ ഡബിൾ ഡോസ് നൽകിയത്. നാല് വയസ്സുള്ള ഇരട്ടക്കുട്ടികൾക്കായി നൽകേണ്ട ഡോസായിരുന്നു ആശ വർക്കർ ആളുമാറി ഒരാൾക്ക് തന്നെ നൽകിയത്. വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് കുട്ടിക്ക് നൽകിയത്. മെയ് 11-നാണ് സംഭവം ഉണ്ടായത്.