കോൺഗ്രസുകാർക്ക് സവർക്കറുടെ ചിത്രം ആവേശമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സവർക്കറുടെ ചിത്രം ഭാരത് ജോഡോ യാത്രയുടെ ബാനറിൽ വന്നത് മതനിരപേക്ഷ മനസുകൾക്ക് ആശ്ചര്യമാണ് ഉണ്ടാക്കിയത്. എന്നാൽ ആവേശമാണ് കോൺഗ്രസുകാർക്ക് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരെ അല്ല രാഹുലിന്റെ യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോയ്ക്കൊപ്പം സവർക്കറുടെ ചിത്രം വയ്ക്കുന്നത് അറിയപ്പെടുന്ന കോൺഗ്രസ് നേതാവാണ്. ഗോവയിലുണ്ടായിരുന്ന കോൺഗ്രസും രാഹുൽ ഗാന്ധി നടത്തം ആരംഭിച്ചപ്പോൾ ഇല്ലാതാകുന്ന സ്ഥിതിയായി. ബിജെപിയിലേക്ക് എംഎൽഎമാർ കൂട്ടമായി ചേക്കേറിയെന്നും പിണറായി പറഞ്ഞു. ആർഎസ്എസ് സ്വാതന്ത്ര്യ സമര ഘട്ടത്തിലാണ് പിറന്നുവീഴുന്നത്.വർഗീയതമാത്രം അവർ എന്നും പ്രചരിപ്പിച്ചു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
