ബസ് ബൈക്കിലിടിച്ച് യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം

accident
 ചാവക്കാട്: ദേശീയപാതയില്‍ ചേറ്റുവ സ്‌കൂളിന് സമീപം ബസ് ബൈക്കിലിടിച്ച് യുവദമ്പതിമാക്ക് ദാരുണാന്ത്യം. ബൈക്കില്‍ യാത്രചെയ്തിരുന്ന ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകന്‍ മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവെബ (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ഏങ്ങണ്ടിയൂര്‍ സനാതന പ്രവര്‍ത്തകരുടെ സഹായത്തില്‍ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share this story