തോ​പ്പും​പ​ടി​യി​ൽ വീ​ടി​നു​ള്ളി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തി

death
കൊ​ച്ചി: തോ​പ്പും​പ​ടി​യി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തി. തോ​പ്പും​പ​ടി സ​ന്തോം​കോ​ള​നി​യി​ലെ സു​നാ​മി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്മാ​ക്ഷി(65)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് മു​റി​ക്കു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ ത​നി​ച്ചാ​ണ് താമസിച്ചിരുന്നത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് തോ​പ്പും​പ​ടി പോ​ലീ​സ് അറിയിച്ചു.
വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി  മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Share this story