കൂട്ടിക്കലില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 കൂട്ടിക്കലില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
 കോട്ടയം: കൂട്ടിക്കലില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസ് എന്ന 47-കാരന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ഒഴുക്കില്‍പ്പെട്ട സ്ഥലത്തിന് സമീപത്ത് നിന്ന് നൂറു മീറ്റര്‍ മാറിയുള്ള സ്ഥലത്ത് ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൂട്ടിക്കല്‍ ടൗണിലെ ചുമട്ടു തൊഴിലാളിയാണ് റിയാസ്. ഒഴുകി വരുന്ന സാധനങ്ങള്‍ പിടിക്കാനായാണ് റിയാസും സുഹൃത്തുക്കളും വെള്ളത്തിലിറങ്ങിയത്. നീന്തല്‍ അറിയാമായിരുന്നെങ്കിലും കൈ തളര്‍ന്നുപോയതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടുപോയതാവാമെന്നാണ് നിഗമനം. കയര്‍ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയകരമായില്ല.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കൂട്ടിക്കല്‍ കൊക്കയാറിന് സമീപത്താണ് സംഭവമുണ്ടായത്.

Share this story