ചാ​വ​ക്കാ​ട് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ളം ക​ര​യ്ക്ക​ടി​ഞ്ഞു; അപകടത്തിൽ പെട്ട രണ്ടു പേരെ കണ്ടെത്താനായില്ല

sea waves
 തൃശൂർ: ജില്ലയിലെ ചാ​വ​ക്കാ​ട് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​വും വ​ല​യും ക​ര​യ്ക്ക​ടി​ഞ്ഞു. മു​ന​യ്ക്ക​ക​ട​വ് പു​ലി​മു​ട്ട് ഭാ​ഗ​ത്താ​ണ് വ​ള്ള​വും വ​ല​യും കാരക്കടിഞ്ഞത്​യ​ത്. അപകടത്തിൽ പെട്ട ര​ണ്ട് പേ​രെ​ ഇനിയും കണ്ടെത്താനുണ്ട്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഗി​ല്‍​ബ​ര്‍​ട്ട്, മ​ണി എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. നാ​വി​ക​സേ​ന​യും കോ​സ്റ്റ്ഗാ​ര്‍​ഡും ചേ​ര്‍​ന്ന് ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ക​ട​ല്‍ പ്ര​ക്ഷു​ബ്ദ​മാ​യ​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ദു​ഷ്‌​ക​ര​മാ​ണ്. തി​ങ്ക​ളാ​ഴ്ച ക​ര​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ​ത്. ആ​റ് പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്ന് പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ളെ കോ​സ്റ്റ്ഗാ​ര്‍​ഡും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.

Share this story