Times Kerala

 കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞു; മോട്ടോർ വാഹന വകുപ്പിന് പരാതി നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

 
കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞു; മോട്ടോർ വാഹന വകുപ്പിന് പരാതി നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം
 കൊട്ടിയം: പൊതുനിരത്തിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ ചീറിപ്പായുന്നതിനെതിരേ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിന് യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തി കമ്പിവടിക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. ഇരവിപുരം തേജസ് നഗർ 123-ൽ വയലിൽവീട്ടിൽ ഉമർ മുക്തർ (21) ആണ് അറസ്റ്റിലായത്. ഇരവിപുരം സ്വദേശി സുധീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പോലീസ് നടപടി.  പ്രതി രൂപമാറ്റംവരുത്തിയ ബൈക്കിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ അമിതവേഗത്തിൽ റോഡിലൂടെ പായുന്നത് പതിവായിരുന്നു. ഇതിനെതിരേ നാട്ടുകാർ ആർ.ടി.ഒ. ഉദ്യോഗസ്ഥർക്ക്‌ പരാതി നൽകി. ഇത് ചെയ്തത് സുധീർ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതിയുടെ അതിക്രമം.  മയക്കുമരുന്ന് കൈവശംവെച്ചതിന് ഇയാൾക്കെതിരേ മുമ്പും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.പോലീസ് ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അരുൺ ഷാ, ജയേഷ്, സുനിൽ, സി.പി.ഒ. അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story