ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Fri, 24 Jun 2022

കൊല്ലം: കരുനാഗപ്പള്ളിയില്‍ ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തറയില്‍ മുക്കിൽ ഒരു വീടിനു സമീപത്ത് നിന്നാണ് പുലർച്ചെ 6.30 ഓടെ കുഞ്ഞിനെ കണ്ടെത്തിയത്.പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടതിന് പിന്നാലെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു