ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
തൃശ്ശൂര്‍: മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍ചിറ ശാന്തിനഗര്‍ സ്വദേശി പിണ്ടിയത്ത് സരിത്ത് എന്ന 37-കാരനാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ് അറസ്റ്റ് ചെയ്തത്.

പോക്‌സോ, പട്ടികജാതി വിഭാഗക്കാര്‍ക്കെതിരേയുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ മൂകാംബികയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ  സംഭവം നടന്നത്. പോക്‌സോ കേസെടുത്തതിന് പിന്നാലെ സി.പി.എം. അംഗമായിരുന്ന ഇയാളെ  പാര്‍ട്ടി പുറത്താക്കിയിരുന്നു. 

Share this story