Times Kerala

പൊൻമുടിക്കോട്ടയിലെ കടുവ; നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല

 
tiger
വയനാട്: ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ക​ടു​വ​ക​ൾ വി​ഹ​രി​ക്കു​ന്ന പൊ​ന്മു​ടി​ക്കോ​ട്ട ഭാ​ഗ​ത്ത് നാ​ട്ടു​കാ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ. ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം വ​കു​പ്പ് ര​ണ്ടു​കൂ​ടു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും ഒ​രു പ്ര​യോ​ജ​ന​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പൊ​ന്മു​ടി​കോ​ട്ട​യി​ലെ​ത്തി​യ ഡി.​എ​ഫ്.​ഒ സ​ജ്ന ക​രീം പ​രി​സ​ര​വാ​സി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​ടു​വ​യും കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ പൊ​ൻ​മു​ടിക്കോ​ട്ട​യി​ൽ ക​റ​ങ്ങു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പൊ​ന്മു​ടി​കോ​ട്ട, കു​പ്പ​മു​ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ടു​വ​ക​ൾ വി​ഹ​രി​ക്കു​ന്ന​ത്. എ​സ്റ്റേ​റ്റി​നു​ള്ളി​ലാ​ണ് കൂ​ടു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ​ത്തു ദി​വ​സ​ത്തി​ലേ​റെ​യാ​യി​ട്ടും കൂ​ടി​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് ക​ടു​വ എ​ത്തി​യി​ട്ടി​ല്ല. മൂ​ന്നാ​മ​തൊ​രു കൂ​ടു​കൂ​ടി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് വ​നം വ​കു​പ്പ്. ചെ​ത​ല​യം കാ​ട്ടി​ൽനി​ന്നും കൃ​ഷ്ണ​ഗി​രി വ​ഴി​യാ​ണ് പൊ​ൻ​മു​ടിക്കോ​ട്ട​യി​ൽ ക​ടു​വ എ​ത്തു​ന്ന​ത്. ബീ​നാ​ച്ചി എ​സ്റ്റേ​റ്റി​ൽ നി​ന്നും പൂ​മ​ല, ക​ര​ടിമൂ​ല ഭാ​ഗ​ത്തുകൂ​ടി​യും ക​ടു​വ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. മൂ​ന്ന് ദി​വ​സം കൂ​ടി കാ​ത്തി​രി​ക്കാ​നു​ള്ള ഡി.​എ​ഫ്.​ഒ​യു​ടെ വാ​ക്കു​ക​ളെ ത​ൽക്കാ​ലം നാ​ട്ടു​കാ​ർ വി​ശ്വ​സി​ച്ചി​രി​ക്കു​ക​യാ​ണ്. 

Related Topics

Share this story