Times Kerala

 ടെക്‌നോ പാർക്ക്  പ്രവർത്തനം സാധാരണ നിലയിലേക്ക്: മഹാമാരിക്ക് ശേഷമുള്ള ആദ്യ മെഗാ ഒത്തുചേരലിന് തുടക്കം കുറിച്ചു

 
 ടെക്‌നോ പാർക്ക്  പ്രവർത്തനം സാധാരണ നിലയിലേക്ക്: മഹാമാരിക്ക് ശേഷമുള്ള ആദ്യ മെഗാ ഒത്തുചേരലിന് തുടക്കം കുറിച്ചു
 

തിരുവനന്തപുരം: കേരളത്തിലെ ഐടി പാർക്കുകളിൽ കമ്പനികൾ കോവിഡിന് ശേഷം സാധാരണ നിലയിൽ പ്രവർത്തനം പുനഃരാരംഭിക്കുമ്പോൾ ആദ്യ മെഗാ ഒത്തുചേരലിന് ആതിഥേയത്വം വഹിച്ച്  പ്രമുഖ ടെക്നോളജി നോളഡ്ജ്  കമ്മ്യൂണിറ്റിയായ ഫയ:80. ടെക്നോ പാർക്കിലെ തേജസ്വനിയിൽ ബുധനാഴ്ച  ഉച്ചയ്ക്ക്  ശേഷം ആരംഭിച്ച  ഫയ:80 ന്റെ 91-ാം പതിപ്പ് രാത്രിയിലും തുടർന്ന്  വ്യാഴാഴ്ച   പുലർച്ചെ 6 മണി വരെ നീളും. ഇതോടൊപ്പം ഗൂഗിൾ ഐ ഒ യുടെ ലൈവ് വാച്ച് പാർട്ടിയും ഉണ്ടായിരിക്കും. ഗൗതം എസ്.ടി (ഡയറക്ടർ, ഗൈനഹോളിക് ഇന്റർനാഷ്ണൽ പ്രൈവറ്റ് ലിമിറ്റഡ്), ഡോ. കോശി പി വൈദ്യൻ (സിഇഒ, ട്രിവാൻഡ്രം എൻജിനീയറിങ് റിസേർച്ച് പാർക്ക്) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

"ഡ്രൈവിങ് ഡിസ്രപ്‌ഷൻ - ക്യാച്ചിങ് ദി ന്യൂ വേവ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ്," എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഇവി(EV) ടെക്നോളജിയെ കൂടുതൽ വ്യക്തമാക്കാനും പുതു തലമുറ കാറുകളിൽ ഐടിയുടെ പങ്ക് കണ്ടെത്താനും പ്രധാനമായും ശ്രമിക്കുന്നു. ഇതോടൊപ്പം ഇവിയിലെ വ്യാജപതിപ്പുകളും നിർമ്മിത ബുദ്ധിയും, ഇവിവ്യവസായത്തിലെ ഗവേഷണ അവസരങ്ങൾ, ഇന്ത്യയിലെ ഇവി ഇൻഫ്രാസ്ട്രക്ചർ, സ്റ്റാർട്ടപ്പ് സാധ്യതകൾ എന്നീ വിഷയങ്ങളും ചർച്ചയാകും.

“മഹാമാരിക്ക് ശേഷമുള്ള പുത്തൻ ജീവിതശൈലിയുമായി പൊരുത്തപ്പെടാൻ എല്ലാ മേഖലയെപ്പറ്റിയും അടിയന്തരമായ  പഠനം അനിവാര്യമാണ് . വ്യവസായ രംഗത്തുടനീളം ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്ന ഒരു മേഖലയെന്ന നിലയിൽ, ഐടി മേഖലയ്ക്ക് ഇത്തരം അറിവുകൾ പങ്കുവെക്കുന്ന പ്ലാറ്റ്ഫോമുകൾ പുനഃരാരംഭിക്കുന്നതിന് ഇനിയും കാലതാമസം വരുത്താൻ സാധിക്കില്ല. ഇത് മുൻകൂട്ടി കണ്ടുകൊണ്ടതാണ് ഫയ:80 വീണ്ടും തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്," ടെക്‌നോ പാർക്കിൽ നിന്നുള്ള യുഎസ് കമ്പനിയായ ഫയ ഇന്നൊവേഷൻസിന്റെ മാനേജിംഗ് ഡയറക്ടർ ദീപു എസ് നാഥ് പറഞ്ഞു. ഈ പരിപാടിക്ക് ശേഷവും  ഇത്തരം സെഷനുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യം സജീവമായി ഉയർന്നു വരുന്നുണ്ടെന്നും  അദ്ദേഹം ചൂണ്ടിക്കാണിച്ചു .

ടെക്നോ പാർക്കിലെ പല കമ്പനികളിലെയും അഡ്മിനിസ്ട്രേഷൻ, സപ്പോർട്ട് സ്റ്റാഫുകൾ ഓഫീസുകളിലെത്തിയിരുന്നെങ്കിലും എൻജിനീയറിങ് ജീവനക്കാർ കഴിഞ്ഞ രണ്ട് വർഷമായി വർക്ക് ഫ്രം ഹോം തുടരുകയായിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് സോഫ്റ്റ് വെയർ എൻജിനീയർമാരുടെ ഇത്രയും വലിയ ഒത്തുചേരൽ നടക്കുന്നത് .

" അറിവ് നേടാനുള്ള ഞങ്ങളുടെ  അഭിനിവേശം കണക്കിലെടുത്ത്  ഫയ:80 പോലെ ഒരു പരിപാടിയിലൂടെ  തിരിച്ചു വരവൊരുക്കിയത്  ഏറെ പ്രോത്സാഹജനകമാണ്. ഒരു ഹൈബ്രിഡ് വർക്ക് മോഡലിലൂടെ സാവധാനം ഓഫീസിലേക്ക് മടങ്ങാൻ ടെക്‌നോപാർക്ക് സമൂഹത്തിന് ഇതുപോലുള്ള പരിപാടികൾ തീർച്ചയായും പ്രചോദനമാകും." റെവറി ഗ്ലോബലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടീന ജെയിംസ് പറഞ്ഞു.

സെഷനുശേഷം, രാത്രി 8:00 മുതൽ രാവിലെ 6:00 വരെ വിപുലീകൃത ഗൂഗിൾ ഐ ഒ  ലൈവ് വാച്ച് പാർട്ടിയും  സംഘടിപ്പിച്ചിട്ടുണ്ട്.

Related Topics

Share this story