കലാ, കായിക രംഗങ്ങളില്‍ മികവുറ്റ താരങ്ങളെ വളര്‍ത്തി എടുക്കണം: ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

323

 കലാ, കായിക രംഗങ്ങളില്‍ മികവുറ്റ താരങ്ങളെ വളര്‍ത്തി എടുക്കാന്‍ കേരളോത്സവം പോലുള്ള മേളകള്‍ക്കു കഴിയണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറത്ത് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍.  

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപുഴയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ തരകന്‍, ഉഷാ ഉദയന്‍, അനില്‍പ്പൂതകുഴി, ബാബു, എല്‍സി ബെന്നി, രാജേഷ് അമ്പാടി, സൂസന്‍ ശശി കുമാര്‍, ശ്രീലേഖ ഹരികുമാര്‍, രമണന്‍, ഡി. ജയകുമാര്‍, സന്തോഷ്‌കുമാര്‍, സ്വപ്ന, പുഷ്പവല്ലി, ശോഭനകുഞ്ഞുകുഞ്ഞ്, റോസമ്മ ഡാനിയല്‍ എന്നിവര്‍ സംസാരിച്ചു.

Share this story