കൊലപാതകത്തിലേക്ക് നയിച്ചത് ഭാഗീരഥിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കിറ്റ് ഉപയോഗിച്ച്‌ ഗര്‍ഭ പരിശോധന; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

 കൊലപാതകത്തിലേക്ക് നയിച്ചത് ഭാഗീരഥിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കിറ്റ് ഉപയോഗിച്ച്‌ ഗര്‍ഭ പരിശോധന; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്
 കൊച്ചി: കൊച്ചി എളംകുളത്ത് നേപ്പാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്. ഭാഗീരഥി ധാമി എന്ന യുവതിയെയാണ് ഒപ്പം താമിസിക്കോയിരുന്ന റാം ബഹദൂർ എന്നയാൾ കൊലപ്പെടുത്തിയത്. ഇപ്പോള്‍ നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള റാം ബഹദൂറിന്റെ ഫോണില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.ഇപ്പോള്‍ നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള റാം ബഹദൂറിന്റെ ഫോണില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒക്ടോബര്‍ 24നാണ് ഭാഗീരഥിയുടെ മൃതദേഹം എളംകുളത്തെ വാടകവീട്ടില്‍ പുതപ്പിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് റാം ബഹദൂര്‍ ഭാഗീരഥിയെ കൊലപ്പെടുത്തിയത്. ഭാഗീരഥിയുടെ മൃതദേഹത്തിന്റെ ഫോട്ടോയും മൊബൈലില്‍ പകര്‍ത്തിയിരുന്നു.

Share this story