പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
Wed, 25 Jan 2023

ഇടുക്കി: ജില്ലയിലെ നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ്തല നടപടി. പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍, ഷാനു എം. വാഹിദ് എന്നിവര്‍ക്കെതിരെ അന്വേഷണവിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്‌തു. തിങ്കളാഴ്ചയായിരുന്നു മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പ്രതി പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്.മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. സംഭവത്തില്‍ ആദ്യഘട്ട നടപടി എന്ന നിലയിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പോലീസ് സ്‌റ്റേഷന്റെ ചാര്‍ജിലുണ്ടായിരുന്ന എസ്.എച്ച്.ഒ, ജി.ഡി ചാര്‍ജ് ഉണ്ടായിരുന്ന ഉദ്യാഗസ്ഥന്‍ എന്നിവര്‍ക്കെതിരെയും വരും ദിവസങ്ങളില്‍ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.