ഗാനമേളക്കിടെ യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ

ഗാനമേളക്കിടെ യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ
ആലപ്പുഴ: ഗാനമേളക്കിടെ സഹോദരങ്ങളെ അടക്കം മൂന്നു യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പള്ളിപ്പാട് കരിപ്പുഴ നാലുകെട്ടും കവല കോളനിയിൽ പ്രേംജിത്ത് ബി(30), പള്ളിപ്പാട് ചെമ്പടി വടക്കത്തിൽ സുധീഷ്. എസ് (28) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയിലാണ് സംഭവം നടന്നത്. പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38 ), സഹോദരൻ സജീവ് (32), ശ്രീകുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇരു കൂട്ടരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കുത്തിൽ കലാശിച്ചത്. നേരത്തെ മറ്റൊരു ആക്രമണത്തിൽ പ്രതിയായ സുധീഷിന് കുത്തേറ്റിരുന്നു. ഈ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മറ്റ് മൂന്നുപേർ കൂടി പങ്കുണ്ടെന്നും ഇവർ ഒളിവിൽ ആണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share this story