ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​ കോ​ട​തി മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തള്ളി

dileep
 കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​ കോ​ട​തി മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട്  സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ത​ള്ളി.

പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണമാണ് കോടതി തള്ളി. ജഡ്ജിക്കെതിരായ ആരോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കോടതി വ്യക്തമാക്കി. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ത​ന്നെ കേ​സി​ന്‍റെ വാ​ദം തു​ട​രു​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി.​എം.​വ​ര്‍​ഗീ​സ് വി​ചാ​ര​ണ ന​ട​ത്തി​യാ​ല്‍ ത​നി​ക്കു നീ​തി ല​ഭി​ക്കി​ല്ലെ​ന്നും പ്ര​ത്യേ​ക കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റ​ണ​മെ​ന്നു​മു​ള്ള അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ജ​സ്റ്റി​സ് എ.​എ.സി​യാ​ദ് റ​ഹ്മാ​നാ​ണ് അതിജീവിതയുടെ  ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. 

ജ​ഡ്ജി ഹ​ണി.​എം.​വ​ര്‍​ഗീ​സി​ന്‍റെ ഭ​ര്‍​ത്താ​വും കേ​സി​ലെ പ്ര​തി​യാ​യ ദി​ലീ​പും ത​മ്മി​ല്‍ അ​ടു​ത്ത സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്നും ഇ​ത് കേ​സി​ന്‍റെ വി​ധി​യെ ബാ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ന​ടി​യു​ടെ വാ​ദം.

ദി​ലീ​പു​മാ​യി ഇ​വ​ര്‍​ക്കു​ള്ള ബ​ന്ധ​ത്തി​ന്‍റെ ചി​ല തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും ഹ​ര്‍​ജി​ക്കാ​രി കോ​ട​തി​യി​ല്‍ അഭിപ്രായപ്പെട്ടു. ത​ന്നെ​ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ക്കം ചോ​ര്‍​ന്നി​ട്ടും ജ​ഡ്ജി ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പരാതിക്കാരി  ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചിരുന്നു.

Share this story