ബാന്‍ഡ് പരിശീലിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; ബാൻഡ് മാസ്റ്റർ അറസ്റ്റിൽ

 ബാന്‍ഡ് പരിശീലിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; ബാൻഡ് മാസ്റ്റർ അറസ്റ്റിൽ 
 
തോപ്പുംപടി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബാന്‍ഡ് മാസ്റ്റര്‍ അറസ്റ്റില്‍. പനങ്ങാട് ജനതാ റോഡില്‍, പുതുക്കാട് വീട്ടില്‍ ജോണ്‍സണ്‍ ആണ് അറസ്റ്റിലായത്.
ബാന്‍ഡ് പരിശീലിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഹാര്‍ബര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Share this story