ബസിൽനിന്നും വിദ്യാർഥി റോഡിൽ വീണ സംഭവം: വീഴ്ചപറ്റിയിട്ടില്ലെന് കെഎസ്ആർടിസി

കൊല്ലം: റോഡിൽ ബസിൽനിന്നും വീണ വിദ്യാർഥിയെ ഉപേക്ഷിച്ച് ജീവനക്കാർ പോയ സംഭവത്തിൽ വീഴ്ചയില്ലെന്ന് കെഎസ്ആർടിസി. ബസ് അപകടമുണ്ടായ ഉടനെ നിർത്തിയെന്നും കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ രാജു പറഞ്ഞു. പരിക്കേറ്റത് എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ നിഖിലിനാണ്.

ബസിന്റെ പിന്നാലെ വന്നവർ വിദ്യാർഥിയെ അപകടം ഉണ്ടായ ഉടനെ ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടാണ് ജീവനക്കാർ ഇറങ്ങാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എഴുകോൺ പോലീസിൽ അപകടം വിവരം ജീവനക്കാർ അറിയിച്ചിരുന്നുവെന്നും ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ വ്യക്തമാക്കി.
വാതിലില്‍ നില്‍ക്കുകയായിരുന്ന നിഖില്‍ ബസ് വളവ് തിരിയുന്നതിനിടെ തെറിച്ചുവീഴുകയായിരുന്നു. ബസ് യാത്രക്കാര്‍ ബഹളംവച്ചെങ്കിലും നിര്‍ത്തിയില്ലെന്നാണ് ആരോപണം. സംഭവം കഴിഞ്ഞ ദിവസം വൈകുന്നേരം എഴുകോണ്‍ പെട്രോള്‍ പമ്പിനടുത്തായിട്ടാണ് . നിഖിലും സഹപാഠികളും കൊട്ടാരക്കര-കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തിരക്കായതിനാല്‍ വാതില്‍പ്പടിയില്‍നിന്നാണ് യാത്ര ചെയ്തത്. നിഖില്‍ വാതില്‍ തുറന്ന് പെട്രോള്‍ പമ്പിന് സമീപത്തുള്ള വളവ് തിരിയുന്നതിനിടെ പുറത്തേക്ക് വീഴുകയായിരുന്നു. ബസ് സംഭവസ്ഥലത്ത് യാത്രക്കാര്‍ ബഹളംവച്ചെങ്കിലും നിര്‍ത്താതെ ചീരങ്കാവ് ജംഗ്ഷനിലാണ് നിര്‍ത്തിയത്.