സ്പിരിറ്റ് വില താങ്ങുന്നില്ല; സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടുമെന്ന് എക്സൈസ് മന്ത്രി
Sat, 14 May 2022

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. സ്പിരിറ്റ് വിലയിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടായതിനാൽ ഉത്പാദന ചിലവ് ഏറിയിരിക്കുകയാണ്. ജവാൻ റം മദ്യത്തിന്റെ ഉത്പാദനത്തെ സ്പിരിറ്റ് ക്ഷാമം ബാധിച്ചിട്ടുണ്ട്. അതേസമയം, മദ്യവില കൂട്ടുന്ന വിഷയത്തിൽ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.