Times Kerala

 കാണാതായ പ്രവാസി ദീപകിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം 

 
 കാണാതായ പ്രവാസി ദീപകിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം 
 

കോഴിക്കോട്: കാണാതായ പ്രവാസി ദീപകിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. ദീപകിന്റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇന്‍ഷാദിന്റേതാണെന്ന് കഴിഞ്ഞ ദിവസം ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

അബുദാബിയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി ദീപക് ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് നാട്ടില്‍ തന്നെ തുണിക്കട ആരംഭിച്ചു. അതിനിടെ ജൂണ്‍ ആറാം തിയ്യതി വീട്ടില്‍ നിന്നും ഇറങ്ങിയ ദീപകിനെകുറിച്ച് ഒരു മാസമായിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ ജൂലൈ 9 ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജൂലൈ 17 ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹം ദീപകിന്റെ ബന്ധുക്കള്‍ പരിശോധിച്ചെങ്കിലും ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ മൃതദേഹം വിട്ടുനല്‍കിയെങ്കിലും സംശയമുള്ളതിനാല്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ദീപക് അല്ലെന്ന് കണ്ടെത്തിയത്

Related Topics

Share this story