ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധാര്‍ എടുക്കുന്നതിനായി പ്രത്യേക ക്യാമ്പ്

 ആധാർ വിവരങ്ങൾ പങ്കുവയ്ക്കരുത്; ദുരുപയോഗം തടയാൻ മാർഗനിർദേശവുമായി കേന്ദ്രം
 പത്തനംതിട്ട: ശബരിമല, പമ്പ, മഞ്ഞത്തോട്, അട്ടത്തോട്, നിലയ്ക്കല്‍, ളാഹ വേലംപ്ലാവ് അറയാഞ്ഞിലിമണ്ണ് എന്നീ മേഖലകളില്‍പ്പെട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധാര്‍ എടുക്കുന്നതിനായി പ്രത്യേക ക്യാമ്പ് തുലാപ്പള്ളി അക്ഷയ സെന്ററില്‍ സെപ്റ്റംബര്‍ 25ന് നടത്തും. അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, പത്തനംതിട്ട ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, തുലാപ്പള്ളി അക്ഷയ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Share this story