തിരുവനന്തപുരത്ത് അച്ഛന്‍ മരിച്ച കേസില്‍ മകന്‍ അറസ്റ്റില്‍; മരണം മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 തിരുവനന്തപുരത്ത് അച്ഛന്‍ മരിച്ച കേസില്‍ മകന്‍ അറസ്റ്റില്‍; മരണം മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 
 തിരുവനന്തപുരം: ഗൃഹനാഥൻ മരിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. അരുവിക്കര സ്വദേശി സുരേന്ദ്രൻ മരിച്ച സംഭവത്തിലാണ് മകൻ സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തത്. മര്‍ദനത്തിലെ ചതവാണ് സുരേന്ദ്രന്‍റെ മരണകാരണമെന്നായിരുന്നു പോസ്റ്റമോര്‍ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് നടപടി. കഴിഞ്ഞ ഞായറാഴ്ച അച്ഛനും മകനും തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് മര്‍ദനത്തിൽ കലാശിച്ചത്. വയറിനു താഴെയുണ്ടായ മര്‍ദനത്തില്‍ സുരേന്ദ്രന്‍പിള്ള താഴെ വീഴുകയായിരുന്നു. സുരേന്ദ്രന്‍പിള്ള  മദ്യപിച്ച ശേഷം അസഭ്യം വിളിക്കുന്നെന്നു നാട്ടുകാര്‍ മകന്‍ സന്തോഷിനോടു പരാതിപ്പെട്ടിരുന്നു. വീട്ടിലെത്തിയ സന്തോഷ് അച്ഛന്‍ സുരേന്ദ്രനോടു ഇക്കാര്യം ചോദിക്കുകയും പിന്നീട് വാക്കേറ്റത്തിലും മര്‍ദനത്തിലും കലാശിക്കുകയുമായിരുന്നു. അന്നും സുരേന്ദ്രന്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. പിന്നീട് സുരേന്ദ്രനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി പിന്നീട് മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി. വയറിനു താഴെയുണ്ടായ മര്‍ദനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അസ്വാഭിക മരണത്തിനാണ് കേസെുത്തതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മകനെ അറസ്റ്റു ചെയ്തത്. നാട്ടുകാരില്‍ ചിലരും മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു

Share this story