സോളാർ കേസ്: ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

ganeshkumar6
 തിരുവനന്തപുരം: സോളാർ പീഡന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു. പത്തനാപുരത്ത് വെച്ചായിരുന്നു ഗണേഷ് കുമാറിനെ ചോദ്യം ചെയ്തത്. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.അതെസമയം ഹൈബി ഈഡൻ എംപിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു നിന്നു.

Share this story