Times Kerala

 സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് തയ്യാറായി

 
 സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് തയ്യാറായി
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ്‌വസ്തു ശേഖരണ പ്രക്രിയയ്ക്ക് വേഗത കൂട്ടാന്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് തയ്യാറായി. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. വീടുകളില്‍ നിന്നും ശേഖരിച്ച അജൈവ പാഴ് വസ്തുക്കള്‍ എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നും ആപ്പിലൂടെ മനസ്സിലാക്കാം. വീടുകളില്‍ പ്രത്യേകമായി സ്ഥാപിച്ച ക്യൂആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓരോ വീടുകളില്‍ എത്തുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അതത് വീടുകളില്‍ സ്ഥാപിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കും. കെല്‍ട്രോണാണ് ഇതിനാവശ്യമായ വെബ് ബേയ്സഡ് പ്രോഗ്രാം തയ്യാറാക്കിയത്.
ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച പാഴ് വസ്തുക്കളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പിലൂടെ കൃത്യമായി രേഖപ്പെടുത്തുന്നത് വഴി പാഴ് വസ്തു ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയാന്‍ കഴിയും. ഒക്ടോബര്‍ 30 നോട് കൂടി ആപ്പ് പ്രവര്‍ത്തനക്ഷമമാക്കുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അറിയിച്ചു

Related Topics

Share this story