കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട് ട്ര​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

73


തി​രു​വ​ന​ന്ത​പു​രം:  ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.  കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട് ട്ര​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെയാണ് ആറ്‌ ട്രെയിനുകൾ. ട്രെയിനുകൾ റദ്ധാക്കിയത് നാ​ഗ്പൂ​ർ ഡി​വി​ഷ​നി​ൽ യാ​ർ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ആണ്.

 ഈ ​മാ​സം എ​ട്ടി​നും 11 നും ​സ​ർ​വീ​സ് ന​ട​ത്താ​നി​രു​ന്ന കൊ​ച്ചു​വേ​ളി-​കോ​ർ​ബ സൂ​പ്പ​ർ​ഫാ​സ്റ്റ്(22648)  പ​ത്തി​ന് സ​ർ​വീ​സ് ന​ട​ത്താ​നി​രു​ന്ന എ​റ​ണാ​കു​ളം-​ബി​ലാ​സ്പൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ്(22816) എ​ന്നീ ട്ര​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഏ​ഴി​ന് സ​ർ​വീ​സ് ന​ട​ത്താ​നി​രു​ന്ന തി​രു​നെ​ൽ​വേ​ലി-​ബി​ലാ​സ്പൂ​ർ(22620), എ​ട്ടാം തീ​യ​തി​യി​ലെ ബി​ലാ​സ്പൂ​ർ-​എ​റ​ണാ​കു​ളം(22815), 10, 13 തീ​യ​തി​ക​ളി​ലെ കോ​ർ​ബ-​കൊ​ച്ചു​വേ​ളി(22647) ഒ​ൻ​പ​താം തീ​യ​തി​യി​ലെ ബി​ലാ​സ്പൂ​ർ-​തി​രു​നെ​ൽ​വേ​ലി(22619),  എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ മ​റ്റു ട്ര​യി​നുകൾ.

Share this story