കൊടുവള്ളിയില്‍ കാര്‍ തലകീഴായ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

accident
 കോഴിക്കോട് : കൊടുവള്ളി നെല്ലാംകണ്ടിയില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് യാത്രികര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന ഏഴ് പേര്‍ക്കാണ് പരുക്കേറ്റത്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ സംഘമാണ് അപകടത്തില്‍പ്പെട്ടത്.കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Share this story