​ശ​ശി ത​രൂ​രി​ന്‍റെ മ​ല​ബാ​ര്‍ ജി​ല്ല​ക​ളി​ലെ പ​ര്യ​ട​നം ഇ​ന്നു പൂ​ര്‍​ത്തി​യാ​കും

sasi tharoor
ക​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ മ​ല​ബാ​ര്‍ ജി​ല്ല​ക​ളി​ലെ പ​ര്യ​ട​നം ഇ​ന്നു പൂ​ര്‍​ത്തി​യാ​കും. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്നു ക​ണ്ണൂ​രി​ല്‍, മ​ല​ബാ​ര്‍ പ​ര്യ​ട​നം ശ​ശി ത​രൂ​ര്‍ പൂ​ര്‍​ത്തി​യാ​ക്കു​ക. രാ​വി​ലെ ഒ​ന്‍​പ​തി​ന് ത​ല​ശേ​രി ആ​ർ​ച്ചു ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന ത​രൂ​ര്‍ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ലെ​ത്തി നേ​താ​ക്ക​ളെ കാ​ണും.

10.45നു ​പ​ള്ളി​ക്കു​ന്നി​ലെ വ​സ​തി​യി​ലെ​ത്തി അ​ന്ത​രി​ച്ച സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ കു​ടും​ബ​ത്തെ സന്ദർശിക്കും. 11.15ന് ​ജ​വ​ഹ​ര്‍ ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജ​വ​ഹ​ര്‍ ലൈ​ബ്ര​റി ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന നെ​ഹ്‌​റു സ്മാ​ര​ക പ്ര​ഭാ​ഷ​ണ​ത്തി​ല്‍ ‘മ​തേ​ത​ര​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍’ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് 12ന് ​പ​യ്യാ​മ്പ​ലം ഉ​ര്‍​സു​ലൈ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ പ​രി​പാ​ടി​യി​ലും  ത​രൂ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 

എ​ഴു​ത്തു​കാ​ര​ന്‍ വാ​ണി​ദാ​സ് എ​ള​യാ​വൂ​ര്‍, കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ട്ട​ന്നൂ​രി​ലെ എ​സ്.​പി. ഷു​ഹൈ​ബ് എ​ന്നി​വ​രു​ടെ വ​സ​തി​ക​ളും സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി വൈ​കു​ന്നേ​രം 3.50നാണു  ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മടങ്ങുക. 

Share this story