ഷാരോൺ വധക്കേസ്: ഗ്രീഷ്മ ജയിലിൽ കിടന്ന് വിചാരണ നേരിടണം

ഷാരോൺ വധക്കേസ്: ഗ്രീഷ്മ ജയിലിൽ കിടന്ന് വിചാരണ നേരിടണം
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആസൂത്രിത കൊലപാതകമാണെന്ന് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ഗ്രീഷ്മക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരും പ്രതികളാണ്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. 90 ദിവസത്തിന് മുമ്പ് കുറ്റപത്രം നൽകിയതിനാൽ ജയിലിൽ കിടന്ന് വേണം ഗ്രീഷ്മ വിചാരണ നേരിടാൻ. ജനുവരി 28ന് കോടതി കേസ് പരിഗണിക്കും. 

Share this story